നാടിനൊപ്പം...
മലപ്പുറം ജില്ലയുടെ അതിര്‍ത്തിപ്പട്ടണമായ എടവണ്ണപ്പാറയില്‍ ദാറുല്‍ അമാന്റെ ദീനി സേവനങ്ങള്‍ക്ക് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. കാലത്തിന്റെ നാടിമിടിപ്പറിഞ്ഞ് വൈജ്ഞാനിക നവോത്ഥാനങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുക എതായിരുന്നു സ്ഥാപനത്തിന്റെ നാളിതുവരെയുള്ള കര്‍മദൗത്യം. ഒപ്പം സ്ഥാപനത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് സമൂഹത്തിന് പരമാവധി സേവന കാര്യങ്ങള്‍ ചെയ്യുന്നതിലും അമാന്‍ പിന്നോട്ടടിച്ചില്ല.
ദാറുല്‍ അമാന്‍ ദഅ്വാസെല്‍, ലൗഷോര്‍ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തപ്പോള്‍ സ്നേഹസ്പർശ൦-2016 ശ്രദ്ധേയമായി ــــــــــــــــــــــــــــــــــــــــــــــــــــــــــــ എടവണ്ണപ്പാറ: സമൂഹത്തിൽ കഷ്ട്ടതയനുഭവിക്കുന്നവർക്ക് സാന്ത്വനമേകുക എന്ന ഉദ്ദേശ്യത്തൊടെ ദാറുൽ അമാൻ വിദ്യാർത്ഥികൾ സ൦ഘടിപ്പിച്ച സ്നേഹസ്പർശ൦-2016 ശ്രദ്ധേയമായി. ചേവായൂർ പുവർ ഹോമിൽ സ൦ഘടിപ്പിച്ച റിലീഫ് കിറ്റ് വിതരണത്തോടെ കാമ്പയിന് സമാപന൦ കുറിച്ചു. കിഴുപറമ്പ് അന്തവിദ്യാലയ൦, ലൗഷോർ സ്പെഷ്യൽ സ് കൂൾ, ചേവായൂർ ലെപ്പ്രസി, പുവർഹോ൦ എന്നീ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ കാമ്പയിൻ വ്യത്യസ്ത പരിപാടികളാൽ സമ്പന്നമായിരുന്നു. പരിപാടികൾക്ക് റഹ് മത്തുല്ല സഖാഫി എളമര൦, അബ് ദു റഷീദ് ബാഖവി എന്നിവർ നേതൃത്വ൦ നൽകി.
എടവണ്ണപ്പാറ ദാറുല്‍ അമാന്‍ വിദ്യാര്‍ത്ഥിയുണിയന്‍ ആര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി നാം ഇന്ത്യക്കാര്‍ ഭരണഘടന വായിക്കുന്നു എന്ന ശീര്ഷത്തില് ഏകതാ സംഗമം നടത്തി. ഫാഷിസവും പ്രതിഫാഷിസവും ചേര്‍ന്ന് രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ത്തു കളയുന്ന വര്‍ത്തമാന കാലത്ത് ഭരണ ഘടനാമൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ അനിവാര്യതയെ വിളിച്ചോതുന്നതായിരുന്നു ഏകതാ സംഗമം. ചടങ്ങില്‍ മുഹ്യദ്ദീന് കുട്ടി സഖാഫി ചീക്കോട് ആമുഖ പ്രഭാഷണം നടത്തി. താമരശ്ശേരി രൂപത ചാന്സസര് റവ. ഡോ. ഫാ. എബ്രഹാം കാവില്‍ പുരയിടത്തില്‍, സ്വാമി ആത്മദാസ് യമി, കെ. വേദവ്യാസന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് റഊഫ് ആക്കോടിന്റെ നേതൃത്വത്തില്‍ സൗഹൃദപ്പാട്ട് സംഘടിപ്പിച്ചു. ഏകതാ സംഘമത്തില്‍ ദാറുല്‍ അമാന്‍ ഡയറക്ടര്‍ അബ്ദുറഷീദ് ബാഖവി ആദ്ധ്യക്ഷം വഹിച്ചു. ഫായിസ് പുത്തന്‍ പള്ളി സ്വാഗതവും സല്മാന് കൂറ്റമ്പാറ സന്ദിയും പറഞ്ഞു.
സോണ്‍ മുസ്ലിം ജമാഅത്തിന്റെയും ദാറുല്‍ അമാന്‍ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ എടവണ്ണപ്പാറയില്‍ നടന്ന നബിദിന സ്നേഹ റാലിയും പൊതുസമ്മേളനവും പ്രൗഢമായി സമാപിച്ചു. പ്രവാചകന്റെ തിരുപ്പിറവിയുടെ 1492ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ റാലി ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധേയമായതായിരുന്നു.4 മണിക്ക് ദാറുല്‍ അമാന്‍ മസ്ജിദില്‍ നടന്ന മൗലിദ് സദസ്സോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അമാന്‍ മസ്ജിദില്‍ നിന്നാരംഭിച്ച റാലിയില്‍ നിരവധി പേര് പങ്കെടുത്തു. സുലൈമാന്‍ മുസ് ലിയാര്‍ വാവൂര് ,സി യം മൗലവി വാഴക്കാട്, പി.അബ്ദുറശീദ് ബാഖവി, ച. അഹ്മദ് കുട്ടി മാസ്റ്റര്‍, ഹുസൈന് മദനി ഓമാനൂര്‍, സ്വിദ്ദീഖ് ഊര്‍ക്കടവ്, ഹസന് ബസ്വരി അഹ്സനി, ബശീര്‍ ഓമാനൂര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി. SYS സ്വഫ്വ അംഗങ്ങളുടെ സാന്നിധ്യം റാലിക്ക് കൊഴുപ്പേക്കി. സമാപന സംഗമത്തില്‍ സി.എച്ച് റഹ്മതുല്ലാഹ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. റശീദ് ബാഖവി സ്വാഗതവും മുഹ് യദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു.
ദാറുല്‍ അമാന്‍ കാമ്പസ് ഹെല്‍ത് ക്ലബ് (SHIFA) സംഘടിപ്പിച്ച മീസില്‍സ് റൂബെല്ലാ പ്രതിരോധ
ബോധവല്കരണം
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എടവണ്ണപ്പാറ ദാറുല്‍ അമാന്‍ വിദ്യാര്‍ത്ഥികള്‍ രാവിലെ 8.30 മണിയോടെ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്ര്യ സമരം ഉലമാ സാന്നിധ്യം എന്ന വിഷയത്തില്‍ കാമ്പസ് സിമ്പോസിയവും സമ്മേളനവും സംഘടിപ്പിച്ചു.
എടവണ്ണപ്പാറ ദാറുൽ അമാൻ വിദ്യാർത്ഥികൾ അവരുടെ കയ്യെഴുത്തു മാഗസിനിൽ നിന്നും സമാഹരിച്ച കവിതകളാണ് 'ഉല യൂതി പ്പഴുപ്പിച്ചത് ' നല്ലൊരു വായനാനുഭവം. ആമുഖത്തിൽ നിന്ന് .... "കവിത ഉള്ളിനിണങ്ങണം, ഉള്ളിളക്കണം എന്നാണ്. ഇത് ഒരു പിടി ചുടു കവിതകൾ.കലാലയ ജീവിതപ്പാച്ചിലിനിടെ കാമ്പസ് ജീവികൾ അകക്കണ്ണിൽ കണ്ട അനുഭവങ്ങൾക്ക് പുറത്ത് നിറമുള്ള അക്ഷരങ്ങൾ പകർന്നത്. ഈ കവികൾ പഠനപ്പാച്ചിലിനിടയിലാണെങ്കിലും ഒരുക്കൂട്ടിയ ആശയങ്ങൾ ഗംഭീരമായിരിക്കുന്നു. വ്യർഥ പ്രണയഗാഥയല്ല, വന്ധ്യമായ സൗന്ദര്യ വർണനയല്ല, തികഞ്ഞ മാനവികതായാണിവ അനുവാചക മധ്യത്തിലേക്ക് വലിച്ചെറിയുന്നത്. വാക്കുകൾ വിനോദത്തിനുള്ളതല്ല. പ്രത്യുത എറിയാനുള്ള അസ്ത്രമാണ്. ആ നിലക്ക് ഈ കവി കൾ സമൂഹത്തിന് വന്ന് ഭവിച്ച ച്യുതികളുടെ മർമ്മം നോക്കി വിട്ടുവീഴ്ചയില്ലാതെ എറിഞ്ഞാ ക്രമിച്ചിരിക്കുന്നു. ധർമം മുളപ്പിക്കാൻ കവികൾ നടത്തുന്ന ആത്മീയ പ്രക്ഷോഭം. ............................................... ഈ കവിതകളുടെ ഭാഷ തന്നെ കവികളുടെ ഭാഷാ പ്രായപൂർത്തിത്വം തെളിയിക്കുന്നു.അതിലുപരി കലാലയ ചുവരുകൾക്കകം കലാ സാഹിത്യാദികളുടെമരുപ്പറമ്പല്ല എന്ന സാക്ഷ്യപ്പെടുത്തലും കൂടിയാണിത്" (FB post by Muhiyudheen Saqafi Cheekode, SSF Malappuram dt vice president)
They cleared to Students the Roads to Studies the Most of which is shrink full by trashes. Now the time where the students making wrong step and indiscretion while they selecting the paths of courses usually. The EXPLORA awakened the students with the abundance of various edu circumstances. Pouring the twinkling of eyes along with …..