A prestigious Islamic Institution that offers both Islamic and University Education, for bright yet poor students, free of cost. It endeavors to bridge the gap between two learning communities, the first giving importance to material education totally standing aloof from spiritual atmosphere whereas the second absolutely concentrating on ethical studies in classical style, without giving due stress to modern education and language learning.
Now, we have four batches. The senior batch learns capital kithabs of Islamic study such as Thafseer, Mishkath, Mahalli, Muqthaser, Sharahu thahdeeb, etc. At the same time they learn all the functional areas of B.com course prescribed by university of Calicut. As they learn, Economics, Statistics, Income tax, Business communications, Banking, Marketing & Business management they are supposed to be qualified hands who can proficiently handle the offices of Islamic Banks etc.
always....
ദാറുല്‍ അമാന്‍ എടവണ്ണപ്പാറ
മലപ്പുറം ജില്ലയുടെ അതിര്‍ത്തിപ്പട്ടണമായ എടവണ്ണപ്പാറയില്‍ ദാറുല്‍ അമാന്റെ ദീനി സേവനങ്ങള്‍ക്ക് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. കാലത്തിന്റെ നാടിമിടിപ്പറിഞ്ഞ് വൈജ്ഞാനിക നവോത്ഥാനങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുക എതായിരുന്നു സ്ഥാപനത്തിന്റെ നാളിതുവരെയുള്ള കര്‍മദൗത്യം. പാരമ്പര്യത്തിന്റെ സമൃദ്ധിയില്‍ കാലുറപ്പിച്ചു നിര്‍ത്തിക്കൊണ്ടു തന്നെ പുതുലോകത്തിന്റെ അക്കാഡമിക് ട്രന്റുകളെ നേരത്തെ ഉള്‍ക്കൊള്ളാന്‍ ദാറുല്‍ അമാന്‍ മുമ്പേ മനസ്സു വെച്ചിട്ടുണ്ട്.
ദഅ്‌വ കോളേജ് സംവിധാനത്തില്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗെറ്റൗട്ട്് അടിക്കപ്പെട്ട കറുത്ത കാലാവസ്ഥയെ ദാറുല്‍ അമാന്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തി ചോദ്യം ചെയ്തു. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമനിറ്റീസ് എന്നിവ ഇഷ്ടാനുസാരം ഏതു വേണമെങ്കിലും തെരഞ്ഞെടുത്തു പഠിക്കാമെന്ന അവസര വിളംബരം പുതിയ വഴികള്‍ സാധ്യമാണ് എന്ന ബോധ്യത്തെ പൊതു സമൂഹത്തിലേക്ക് വിതരണം ചെയ്തു. അതിനു പുറമെ സ്ഥാപനം നല്‍കുന്ന പരിമിതമായ കോഴ്‌സ് പരിധിയില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വട്ടം കറങ്ങിക്കൊള്ളണം എന്ന വൈജ്ഞാനിക ധാര്‍ഷ്ട്യത്തെ അമാന്‍ അടിച്ചുടച്ചു. പകരം പഠിതാവിന് അഭിരുചിയുള്ളതും എന്നാല്‍ അനുപേക്ഷണീയവുമായ പുതിയ പാഠ്യ പാതയിലേക്ക് നടന്നു കയറാമെന്ന തുടര്‍പഠന ഉദാരത ദാറുല്‍ അമാനെ അറ്റത്തുദിച്ച ഏകനക്ഷത്രം പോലെ വേറിട്ടതാക്കി. ഇന്ന് എഞ്ചിനീയറിംഗ്, മെഡിസിന്‍ മേഖലകളില്‍ ദാറുല്‍ അമാനിലെ ദഅ്‌വാ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ ചാരിതാര്‍ത്ഥ്യം നെഞ്ച് മൂടുകയാണ്.
ദാറുല്‍ അമാനിന്റെ പ്രത്യേകതകള്‍ എണ്ണിപ്പറയുകയാണെനങ്കില്‍ കുറച്ചൊന്നുമല്ല ഉള്ളത്. ഇക്കോ-ടച്ച് വായനക്കാര്‍ക്കായി പുല്‍മേടുകളുണ്ട്. ഡിബേറ്റുകള്‍, ഡിസ്‌കഷനുകള്‍ എന്നിവക്കായി പ്രകൃതി ഗന്ധിയായ ടെന്റുകളുമുണ്ട്. കൗതുകത്തിനായി കൊച്ചു കുളമുണ്ട്. പാറക്കെട്ടുണ്ട്. പാര്‍ക്കുണ്ട്. കായിക വിനോദത്തിന് പ്ലേഗ്രൗണ്ടുണ്ട്. അല്‍ഹംദുലില്ലാഹ്! ഇതെല്ലാം സുത്ത് ജമാഅത്തെന്ന ആദര്‍ശ പ്രസ്ഥാനത്തിന് മുതല്‍ കൂട്ടാവണേ എാണ് കരളിന്റെ എരിയുന്ന തേങ്ങല്‍. ഇതുവരെ പിന്നില്‍ നിന്നും ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയ ഉദാരമതികളായ ദീനി സ്‌നേഹികളേ ഇനിയും പ്രതീക്ഷ നിങ്ങള്‍ തെയാണ്. വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാന്‍ വേണ്ടിയും. ഒപ്പം പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാവണം. സമയം കണ്ടെത്തി സ്ഥാപനം സന്ദര്‍ശിക്കണം. എണ്‍പതില്‍ ചില്ലാനം ദഅ്‌വാ വിദ്യാര്‍ത്ഥികള്‍ ഇവിടെ ഇപ്പോള്‍ പഠിക്കുന്നുണ്ട്. അവര്‍ക്കുള്ള ആഹാരം, വെള്ളം, വെളിച്ചം, പാര്‍പ്പിടം, ചികിത്സ ആദിയായവ നല്‍കുത് നിങ്ങളാണ്. തുടര്‍ും താങ്കളുടെ മനസ്സറിഞ്ഞുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.
ഫൈസല്‍ അഹ്‌സനി ഉളിയില്‍
പ്രിന്‍സിപ്പല്‍